മനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായനയുടെ കാമ്പയിന് തുടക്കമായി. ജ്വലനം എന്ന പേരില്‍ നടന്ന കാമ്പയിന് വിളംബരം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പേരോട് അബ്ദുറഹ്മാന് സഖാഫി നിർവഹിച്ചു. നവംബര്‍ 15 വരെയാണ് കാമ്പയിന് ആചരിക്കുന്നത്.
ഷാനവാസ് മദനി ചെയര്‍മാനും നിസാര്‍ എടപ്പാള്‍ കണ്‍വീനറുമായുള്ള 15 അംഗ സമിതി നിലവില്‍വന്നു. പ്രവാസി വായനയെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനം, സാംസ്കാരിക സെമിനാര്‍, കുട്ടികളില്‍ വായനശീലം വർധിപ്പിക്കുന്നതിനായി ‘തളിര്’ വായനവേദി, കുടുംബ വായന തുടങ്ങി വിവിധ പരിപാടികള്‍ കാമ്പയിന് കാലയളവില്‍ നടക്കുമെന്ന് ഐ.സി.എഫ് പബ്ലിക്കേഷന്‍ സമിതി അറിയിച്ചു. ഐ.സി.എഫ് നേതാക്കളായ കെ.സി. സൈനുദ്ദീന്‍ സഖാഫി, ഉസ്മാന് സഖാഫി, അബൂബക്കര്‍ ലത്വീഫി, വി.പി.കെ. അബൂബക്കര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു.