മനാമ: ബഹ്‌റൈൻ – കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 7 വെള്ളിയാഴ്ച്ച സിഞ്ച് അൽ അഹലി ക്ലബ് മൈതാനിയിൽ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആദ്യ മത്സരത്തിൽ മണർകാട് ടീം വേണ്ടന്മേട് ടീമിനേയും, 3.30 തിന് രണ്ടാം മത്സരത്തിൽ ചമ്പക്കര ടീം പാമ്പാടി ടീമിനേയും നേരിടും.