മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബൽ കൂട്ടായ്മയായ GTF ബഹ്റൈൻ ചാപ്റ്റർ, സാന്ത്വന മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് വർഷംതോറും നൽകിവരുന്ന ജി ടി എഫ് സേവാ പുരസ്കാരത്തിനായി ഈ വർഷം ഗംഗൻ തൃക്കരിപ്പൂരിനെ തിരഞ്ഞെടുത്തു. രക്തദാന, സഹായ-സാന്ത്വന മേഖലകളിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്. ഈ മാസം ഇരുപത്തിയെട്ടാം തീയ്യതി കെ സി എ ഹാളിൽ വച്ച് നടക്കുന്ന “തിക്കോടിക്കാരുടെ പൊന്നോണം 2022” പരിപാടിയിൽ വെച്ച് ഉപഹാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചന്ദ്രൻ തിക്കോടി, അസ്കർ പൂഴിത്തല, സാബു തൃശ്ശൂർ, ഹാരിസ് പഴയങ്ങാടി എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ ജി ടി എഫ് സേവാ പുരസ്കാരം നൽകി ആദരിച്ചവർ.