മനാമ: മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക ഭാരവാഹികള്‍ സന്ദര്‍ശിച്ചു. പൗരസ്ത്യ കാതോലിക്കയും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭയുടെ പരമാധ്യക്ഷനുമായ മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയെ ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവക വികാരി ഡേവിഡ് വി. ടൈറ്റസ്, സഹവികാരി ബിബിന്‍സ് മാത്യൂസ് ഓമനാലി, ഇടവക ആത്മായ ഉപാധ്യക്ഷന്‍ മാത്യൂസ് ഫിലിപ്പ്, സെക്രട്ടറി ജേക്കബ് ജോര്‍ജ്ജ്, ട്രസ്റ്റി ചുമതല ഏബ്രഹാം തോമസ്, ആത്മായ ശുശ്രൂഷകന്‍ സുനില്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് സന്ദര്‍ശിച്ചത്. പൂച്ചെണ്ട് നല്‍കിയും പൊന്നാട അണിയിച്ചും ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവകയുടെ സ്‌നേഹാദരങ്ങള്‍ അറിയിച്ചു.
