മനാമ: ഒക്ടോബർ 15 ശനിയാഴ്ച ദുബായ് സേഫ് ടെൽ ഗ്രൗണ്ടിൽ നടക്കുന്ന ആസ്‌ക് ജി.സി.സി പ്രീമിയർ ലീഗ് മത്സരത്തില്‍ പങ്കെടുക്കുന്ന ‘മനാമ പുള്ളോ’ ടീമിന്റെ ജഴ്‌സി ബഹ്റൈൻ ദേശീയ ഫുട്‌ബാള്‍ ടീം താരങ്ങളായ മുഹമ്മദ് അഹ്‌മദ് ഷംസൻ, മുഹമ്മദ് ജാസിം മര്‍ഹൂണ്‍, ടീം മാനേജര്‍ സെബി എരിയപ്പടി, ശിഹാബ് ആലംപാടി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.
ചടങ്ങിൽ ഫൈസൽ അറഫ, ദാവൂദ് മിഹ്റാജ്, ഖലീൽ ആലംപാടി, സി.എച്ച് നസീർ തുടങ്ങിയവർ പങ്കെടുത്തു.