മനാമ: ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം അംഗമായിരുന്ന സുനിൽ ജോർജിന്റെ ഓർമ്മയ്ക്കായി നടത്തിവരുന്ന ‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ നവംബർ 11 ന് വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുസൈതീനിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് രാവിലെ 6 മുതൽ വൈകിട്ട് 5 വരെയാകും മത്സരങ്ങൾ സംഘടിപ്പിക്കുക. രണ്ട് വർഷം മുമ്പ് ആകസ്മികമായി മരണപ്പെട്ട സുനിലിന്റെ ഓർമയ്ക്കായി നടത്തുന്ന രണ്ടാമത് ടൂർണമെന്റാണ് നവംബറിൽ നടക്കുക. ഈ വർഷം 48 ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും രെജിസ്‌ട്രേഷൻ പൂർണമായും സൗജന്യമായിരിക്കുമെന്നും സംഘാടകരായ ബ്രോസ് ആൻഡ് ബഡ്ഡീസ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 34125135 (അൻസാർ), 39778420 (അനീഷ്), 33881409 (നിതിൻ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.