മനാമ: സാംസ ബഹ്‌റൈൻ ഓണാഘോഷം ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റിൽ വെച്ച് വിപുലമായി ആഘോഷിച്ചു. സമൂഹത്തിന്റെ നാന തുറകളിൽ നിന്നും ഏകദേശം 800 ൽ പരം പേർ പങ്കെടുത്തു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകനും പ്രവാസി ഭാരതിയ പുരസ്കാര ജേതാവുമായ സോമൻ ബേബി ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ട് സമൃദ്ധമായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷം. സാംസയിലെ കലാകാരന്മാരും, സാംസയെ സ്നേഹിക്കുന്നവരുടെയും ഉൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറി. ജീജോ ജോർജ് കൺവീനറും സതീഷ് പൂമനക്കൽ കോ ഓർഡിനേറ്ററുമായി 51 അംഗ കമ്മറ്റി 2 മാസക്കാലം നടത്തിയ കുറ്റമറ്റ പ്രവർത്തന മികവാണ് വമ്പിച്ച വിജയത്തിന് ആധാരം എന്ന് വിലയിരുത്തി. ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് മനീഷ് അദ്ധ്യക്ഷത വഹിച്ചു. സാംസ വനിത വിഭാഗം , കുട്ടികളുടെ വിഭാഗം , നിർവ്വാഹക സമിതി അംഗങ്ങൾ, മറ്റ് പ്രവർത്തകന്മാർ, സർവ്വോപരി സ്പോൺസർമാർ ഇവരുടെ ഒത്തൊരുമിച്ച പ്രവർത്തനങ്ങൾക്കും , സഹകരണങ്ങൾക്കും പ്രോഗ്രാം കമ്മറ്റി കൺവീനർ ജിജോ ജോർജ് നന്ദി പ്രകാശിപ്പിച്ചു.