ബഹ്‌റൈനിലേക്ക് കടത്താനിരുന്ന മയക്കുമരുന്നുകൾ ഫിലിപ്പീൻസ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

ഫിലിപ്പീൻസിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ BD 14,400 ൽ അധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. അഞ്ചു പ്രത്യേക പാക്കേജുകളിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിൽ ഒരു പാക്കറ്റ് ബഹ്‌റൈനിലേക്ക് അയയ്ക്കാനുള്ളതായിരുന്നു എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ദി ബ്യൂറോ ഓഫ് കസ്റ്റംസ് (BOC) ശബു, എക്സ്റ്റേസി, മരിജുന, കൊക്കയ്‌ൻ തുടങ്ങിയവ പസായ് സിറ്റിയിലെ വെയർ ഹൊസ്സിൽ നിന്ന് കണ്ടെത്തി. ബി ഒ സി ഏജന്റുമാർ 0.027 kg ശബു ക്രിസോസ്റ്റമോ മറിലയോ, ബുലാകാനിൽ നിന്ന് കണ്ടെത്തി. ബഹ്‌റൈനിലെ അബ്രഹാം സലാസിലേക്ക് അയയ്ക്കാനായിരുന്നു അവരുടെ ഉദ്ദേശം എന്ന് ഫിലിപ്പീൻസ് ഇൻഫർമേഷൻ ഏജൻസി പറഞ്ഞു. നിനോയ് അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ബി.ഒ.സി 2018 മുതൽ BD2.6 മില്ല്യൻ മൂല്യം വരുന്ന 39 മയക്കുമരുന്നുകൾ പിടിച്ചെടുത്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!