മനാമ: ഗുദൈബിയ അൽ മന്നാഈ കമ്യൂണിറ്റീസ് അവെയർനെസ് സെന്റർ മലയാളം വിഭാഗം പ്രവാസി മലയാളികൾക്കായി ഖുർആൻ പഠന സംവിധാനം ഒരുക്കുന്നു. എല്ലാ തിങ്കളാഴ്ചകളിലും രാത്രി എട്ടുമുതൽ ഒമ്പതുവരെ നടക്കുന്ന തഅ്ലീമുൽ ഖുർആനിൽ കരീം പഠനപദ്ധതിയുടെ ആദ്യ ക്ലാസ് ഒക്ടോബർ 24ന് ആരംഭിക്കും. ഖുർആനിലെ പ്രസിദ്ധമായ അധ്യായം സൂറത്തു യാസീൻ ആണ് ആദ്യ പഠനവിഷയം. നാലുമാസം നീണ്ടുനിൽക്കും.
തർബിയ്യത്തുൽ ഇസ്ലാമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മലയാളി പണ്ഡിതർ നടത്തുന്ന പഠന ക്ലാസിൽ പങ്കെടുക്കുന്നവർക്ക് അൽ മന്നാഈ കമ്യൂണിറ്റിസ് സെന്റർ സർട്ടിഫിക്കറ്റുകൾ നൽകും. പരിപാടിയുടെ കോഓഡിനേറ്ററായി ടി.പി അസീസിനെ തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 36708203, 3940 9709 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.