മനാമ: രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ‘കിഴക്കും പടിഞ്ഞാറും മാനവിക സഹവർത്തിത്വത്തിന്’ എന്നപേരിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ ഡയലോഗ് ഫോറത്തിൽ സംബന്ധിക്കുന്നതിനായി കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ബുധനാഴ്ച ബഹ്റൈനിൽ എത്തും. വിമാനത്താവളത്തിൽ ഐ.സി.എഫ് നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. ഐ.സി.എഫിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച രാത്രി 9.30ന് മനാമ പാകിസ്താൻ ക്ലബിൽ അദ്ദേഹത്തിന് പൗരസ്വീകരണം നൽകും. പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക നേതാക്കൾ സംബന്ധിക്കും. പരിപാടിയിലേക്ക് സ്ത്രീകൾക്കും സൗകര്യം ഉണ്ടാകും.