ബഹ്റൈൻ നന്തി കൂട്ടായ്മ അംഗങ്ങൾക്കായി സംഗമം നടത്തി

മനാമ: ബഹറൈൻ നന്തി കൂട്ടായ്മ 25/4 വ്യാഴായ്ച്ച സൽമാബാദ്‌ അൽ ഹിലാൽ ആശുപത്രി കോപ്ലക്സിൽ വെച്ച്‌ നടത്തിയ കുടുംബ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. 2019 വർഷത്തെ കമ്മിറ്റിയെ പരിചയപ്പെടുത്തുന്ന ചടങ്ങിൽ ഏകദേശം 42 അംഗ ജംബോ കമ്മിറ്റിയുടെ അവരോധന ചടങ്ങ്‌ നടക്കുകയും ഭാവി പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്തു.
വൈവിദ്യമാർന്ന കലാ വിരുന്നുകളായിരുന്നു ഒരുക്കിയതെങ്കിലും നാട്ടിൽ പ്രദേശത്ത്‌ അവിചാരിതമായുണ്ടായ ധാരുണ സംഭവത്തെ തുടർന്ന് ആഘോഷങ്ങളൊക്കെ ഒഴിവാക്കുകയും
കടലിൽ കാണാതായ കുട്ടിയുടെ കുടുംബത്തിന്റേയും നാടിന്റേയും ദുഖത്തിൽ പങ്കു ചേരുകയും ചെയ്തു,,,
പ്രാർത്ഥനാ സദസ്സ്‌ നിയന്ത്രിച്ചുകൊണ്ട്‌ പ്രസിഡണ്ട്‌  ഒ കെ കാസ്സിം സംസാരിച്ചു,,
അമീൻ കെ.വി, ഫൈസൽ എം.വി, വിജീഷ്‌, ബബീഷ്‌, ഖയൂം കെ.വി, ഷഹനാസ്‌ എരവത്ത്‌, ഗഫൂർ പുത്തലത്ത്‌, മുസ്തഫ കളോളി, എന്നിവർ നേതൃത്ത്വം നൽകി. ജനറൽ സെക്രട്ടറി ഹനീഫ്‌ കടലൂർ സ്വാഗതവും നൗഫൽ നന്തി നന്ദിയും പറഞ്ഞു.