മന്ത്രി എം.ബി രാജേഷിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി

With Minister M B Rajesh

മനാമ: ബഹ്റൈനിലെ പ്രവാസികളുടെ സാമ്പത്തിക പരാധീനതകൾ മുതലെടുത്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള പലിശക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി.

ജീവിത സാഹചര്യങ്ങൾ മൂലം പലിശക്ക് പണം കടം വാങ്ങുന്നവനെ ഭീഷണിപ്പെടുത്തി ജീവിതകാലം മുഴുവൻ തങ്ങളുടെ വരുതിയിൽ നിറുത്തി പ്രവാസിയുടെ ജീവനും ജീവിതവും സമ്പാദ്യവും മുഴുവനായും തീറെഴുതി കൊടുത്താലും തീരാത്ത കടക്കെണിയിൽ ഹതഭാഗ്യരായ പ്രവാസികളെ കുരുക്കി ഇടുന്നതിനെതിരെ ഇന്ത്യൻ എംബസി മുഖാന്തിരം നടത്തുന്ന നിയമ നടപടികൾക്ക് നാട്ടിലും ഭരണ തലത്തിൽ തുടർച്ചയും നിയമ നടപടികളും സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളിലെയും നിയമ വ്യവസ്ഥയുടെ ആനുകൂല്യം കിട്ടാൻ ഹതഭാഗ്യരായ ഇരകളുടെ കയ്യിൽ നിന്നും ഒപ്പിട്ട ബ്ലാങ്ക് ബഹ്റൈൻ മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്ക് ബുക്കുകളും കൈക്കലാക്കിയാണ് പലിശക്കാർ പണം കൊടുക്കുക. ഇരകളുടെ നിസ്സഹായവസ്ഥ മുതലാക്കി ഈ രേഖകൾക്ക് പുറമെ നാട്ടിലുള്ള റവന്യു സ്റ്റാമ്പ് ഒട്ടിച്ച ബ്ലാങ്ക് പേപ്പറും, ബ്ലാങ്ക് എൻ ആർ ഐ ചെക്കും വാങ്ങി വെക്കുകയും ചെയ്യും. പലിശയും കൂട്ടു പലിശയും ചേർത്ത് ഇരകളുടെ നാട്ടിലെ കിടപ്പാടവും ഭൂമിയും വരെ കൈക്കലാക്കുന്ന സംഭവങ്ങൾ പലിശക്കാരുടെ വിശദീകരണ സഹിതം പലിശ വിരുദ്ധ സമിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പലിശ വിരുദ്ധ സമിതി നടത്തുന്ന പ്രവർത്തനങ്ങളെ ശ്ലാഘിച്ച മന്ത്രി എം. ബി രാജേഷ് തീർച്ചയായും നാട്ടിൽ ഇതിന്റെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതോടൊപ്പം മാനുഷിക പരിഗണന കൂടി പരിഗണിച്ച് കൂടുതൽ ഇടപെടലുകൾ കൈക്കൊള്ളുമെന്ന് പലിശ വിരുദ്ധ സമിതിക്ക് ഉറപ്പ് നൽകി.

പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങലിനോടൊപ്പം ജനറൽ കൺവീനർ യോഗാനന്ത് ജനറൽ സെക്രട്ടറി ദിജീഷ്, എക്സിക്യൂട്ടീവ് അംഗം അഷ്കർ പുഴിത്തല, ഉപദേശക സമിതി അംഗവും കേരള പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!