മനാമ: ബഹ്റൈനിലെ ഇടത്പക്ഷ കൂട്ടായ്മായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ എന്ന സംഘടനയുടെ പ്രതിനിധികള്‍ കേരള തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി.രാജേഷിനെ സന്ദര്‍ശിച്ചു. പ്രവാസി കമ്മീഷനംഗവും ബഹ്റൈന്‍ പ്രതിഭ പ്രതിനിധിയുമായ സുബൈര്‍ കണ്ണൂര്‍, നവകേരള പ്രതിനിധി ഷാജി മുതല, ഒ.എന്‍.സി.പി. പ്രതിനിധി എഫ്.എം.ഫൈസല്‍, ഇടത് സഹയാത്രികരും സാമൂഹ്യപ്രവര്‍ത്തകരുമായ കെ.ടി.സലീം. റഫീക്ക് അബ്ദുള്ള, ലത്തീഫ് മറക്കാട്ട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
