മനാമ: പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി നൈറ്റ് പ്രോഗ്രാം വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ കലാപരിപാടികൾ കൊണ്ട് അവിസ്മരണീയമാക്കിയ പ്രവാസി കലാകാരന്മാർക്കുള്ള ആദരവും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു.
കിംസ് ഹെൽത്ത് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ മെമ്പർഷിപ്പ് സെക്രട്ടറി ഇർഷാദ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ കിംസ് ഹെൽത്ത് സെൻററിലെ എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോക്ടർ. സഞ്ജയ് നായിഡു പ്രമേഹ ബോധവൽക്കരണ പ്രഭാഷണവും സദസ്സിൽ നിന്ന് ഉയർന്നുവന്ന അന്വേഷണങ്ങൾക്ക് മറുപടിയും നൽകി.
ഡോക്ടർ സഞ്ജയ് നായിഡു, പ്രവാസി നൈറ്റ് പ്രോഗ്രാം കൺവീനർ പി. ഷാഹുൽ, മെഡ്കെയർ കൺവീനർ മജീദ് തണൽ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗങ്ങളായ ആഷിക് എരുമേലി, ഫസലുർ റഹ്മാൻ, ഹാഷിം, അബ്ദുൽ ജലീൽ, രാജീവ് നാവായിക്കുളം, അസ്‌ലം വേളം, റഷീദ സുബൈർ, അനസ് കാഞ്ഞിരപ്പള്ളി, മൂസ കെ. ഹസൻ എന്നിവർ കലാകാരന്മാർക്ക് മോമൻ്റോകൾ നൽകി ആദരിച്ചു.
ഷിജിന ആഷിക് നിയന്ത്രിച്ച സംഗമത്തിൽ ആഷിക് എരുമേലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കൺവീനർ പി ഷാഹുൽ നന്ദിയും പറഞ്ഞു.