മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച ‘പാലം 2022’സാംസ്കാരികോത്സവ വേദിയിൽ സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരെ ആദരിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജൻ, അനാഥരുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ദയ്‌ലാമി, പ്രശസ്ത ബഹ്‌റൈനി ചിത്രകാരൻ അബ്ബാസ് അൽ മൊസാവി എന്നിവരെ കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലം, തുടങ്ങിയവർ സന്നിഹിതരായി.