ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറത്തു തൂങ്ങി കുട്ടിയുടെ സാഹസിക വീഡിയോ: പോലീസ് നടപടി ആരംഭിച്ചു

മനാമ: ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറത്തു തൂങ്ങിപിടിച്ച് നിൽക്കുന്ന കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് നിയമനടപടികൾ ആരംഭിച്ചു.

കുട്ടി എസ് യു വി കാറിന്റെ സൈഡ് സ്റ്റെപ്പിൽ നിന്ന് ഓപ്പൺ വിൻഡോ പിടിച്ച് നിൽക്കുന്ന 36 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ബഹ്റൈനിലെ ഒരു പ്രധാന റോഡിൽ ഉണ്ടായ സംഭവം മറ്റൊരു യാത്രകാരനാണ് ഫോണിൽ പകർത്തിയത്. എല്ലാ റോഡ് ഉപയോക്താക്കളുടെയും ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഗതാഗത ഡയറക്ടറേറ്റിനോട് ആഭ്യന്തര മന്ത്രാലയം പറഞ്ഞു