ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച മിസ്ബാഹിന് യാത്രയയപ്പ് നൽകി

WhatsApp Image 2022-11-13 at 3.08.28 PM (1)

മനാമ: പന്ത്രണ്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതത്തിനു ശേഷം, നാട്ടിലേക്കു മടങ്ങി പോകുന്ന ബഹ്‌റൈൻ തെക്കെപ്പുറം കൂട്ടായ്മയുടെ സമുന്നത നേതാവും, പൊതു രംഗത്തെ സജീവ വ്യക്തിത്വവുമായ മിസ്ബാഹിന് ബഹ്റൈൻ തെക്കെപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

2010 ൽ ബഹ്റൈനിൽ എത്തിയ അദ്ദേഹം Ministry of Information Affairs – Broadcast Engineer ആയി ജോലി ചെയ്തു വരികയായിരുന്നു. വിദ്യാർത്ഥി ജീവിത കാലഘട്ടത്തിൽ തന്നെ പുരോഗമന പ്രസ്ഥാനത്തോടും സാമൂഹിക സാംസ്കാരിക പ്രസ്ഥാനതോടൊപ്പം സഞ്ചരിച്ച മിസ്ബാഹ് കഴിഞ്ഞ പന്ത്രണ്ട് വർഷത്തോളമായി ബഹ്‌റൈൻ തെക്കെപ്പുറം കൂട്ടായ്മയിലൂടെ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.

ഈ കാലയളവിൽ നൂറു കണക്കിന് പേർക്ക് സ്വാന്തനമാകുവാൻ സാമൂഹിക പ്രവർത്തനത്തിലൂടെ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവുമായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നത്. ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫജൽ അധ്യക്ഷനായിരുന്നു. യാത്രയയപ്പ് യോഗത്തിൽ മൻസൂർ പി വി സ്വാഗതവും, ഹസ്സൻ കോയ മൊമെന്റൊയും കൈമാറി. ശഹബീസ്, നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. പരിപാടിയുടെ സംഘടനാ മികവ് കൊണ്ട് ശ്രദ്ധേയനായ ഗുൽസാർഭായിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു. ഗൃഹാതുരത്വം ഉണർത്തിയ പരിപാടിയിൽ കബീർ തെക്കേ പുറം കൂട്ടായ്മയുടെ പ്രത്യേകം സമ്മാനം കൈമാറി. പരിപാടിയിൽ ഷെമീർ മുച്ചുന്തി നന്ദി രേഖപെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!