മനാമ: ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് പാരന്‍റ് പാനല്‍ ഗുദൈബിയ ഏരിയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചീഫ് കോഡിനേറ്റര്‍ ശ്രീധര്‍ തേറന്‍പിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും യു.പി.പി. കണ്‍വീനറുമായ എബ്രഹാം ജോണ്‍ യു.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, ദീപക് മേനോന്‍, ജോണ്‍ ബോസ്കോ, ജോണ്‍ തരകന്‍, ശങ്കരപിള്ള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും എഫ്.എം.ഫൈസല്‍ നന്ദിയും പറഞ്ഞു. ഗുദൈബിയ ഏരിയ കണ്‍വീനറായി മോഹന്‍കുമാര്‍ നൂറനാടിനേയും, ജോയിന്‍റെ് കണ്‍വീനര്‍മായി അബ്ബാസ്, ഹരിലാല്‍,ബിനോയ്, അനില്‍, സന്തോഷ്, സുനില്‍ പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.