മനാമ: തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിഷ്‌ണു ദീർഘനാളായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പ്രമേഹവും ലിവർ സംബന്ധമായ അസുഖങ്ങങ്ങളും മൂലം ഒരു മാസത്തോളം സൽമാനിയ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലായിരുന്നു. പാസ്സ്പോർട്ട് കാലാവധി കഴിഞ്ഞിരുന്നെങ്കിലും പുതുക്കിയിരുന്നില്ല. വർഷങ്ങളായി വിസയുമില്ലാതെയാണ് ബഹ്‌റൈനിൽ തുടർന്നിരുന്നത്. ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇദ്ദേഹത്തിന് നാട്ടിലേയ്ക്കുള്ള വഴി തെളിഞ്ഞത്. ഹോസ്പിറ്റലിൽ ഇദ്ദേഹത്തിന് ആവശ്യമായ പരിചരണം നൽകുകയും ഡിസ്ചാർചാർജായ ശേഷം ഇദ്ദേഹത്തിനാവശ്യമായ മരുന്നുകളും ഭക്ഷണവും നല്കിപ്പോന്നു. കൂടാതെ ഇദ്ദേഹത്തിന്റെ അവസ്ഥ ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽപെടുത്തി ഔട്ട് പാസ് റെഡിയാക്കുകയും, നിയമപരമല്ലാതെ ഇവിടെ കഴിഞ്ഞതിന്റെ ഫൈൻ തുക എമിഗ്രെഷനിൽ അടയ്ക്കുകയും ചെയ്‌തു. മാത്രവുമല്ല നാട്ടിലേയ്ക്ക് യാത്രയ്ക്കാവശ്യമായ എയർ ടിക്കറ്റ് ഒരു സുമനസിന്റെ സഹായത്തോടെ നൽകുകയും യാത്രയാകുമ്പോൾ കുടുംബാംഗങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ ഹോപ്പിന്റെ ഗൾഫ് കിറ്റും, ചികിത്സാ സഹായവും നൽകിയാണ് യാത്രയാക്കിയത്. ഹോപ്പ് അംഗങ്ങളായ അഷ്‌കർ പൂഴിത്തല, സാബു ചിറമേൽ, ഫൈസൽ പട്ടാണ്ടി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. സഹായിച്ച എല്ലാവരോടും നന്ദി അറിയിച്ച് വിഷ്‌ണു നാട്ടിലേയ്ക്ക് യാത്രയായി.