മനാമ: ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംസ് ഹെൽത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ കിംസ് ഹോസ്പിറ്റൽ ഉംഅൽ ഹസം ഹാളിൽ വെച്ച് എഴുപതോളം പേരുടെ രക്തം ശേഖരിച്ചു.
ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ. പി. വി. ചെറിയാന്റെ അധ്യക്ഷതയിൽ ഐ. സി. ആർ. എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ രക്തദാന ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം സ്വാഗതവും കിംസ് ബഹ്‌റൈൻ അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ അനുഷ സൂര്യജിത്ത് നന്ദിയും പറഞ്ഞു.
ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോ ജോസ്, ജിബിൻ ജോയി, ഗിരീഷ് കെവി, സാബു അഗസ്റ്റിൻ, സുനിൽ, അസിസ് പള്ളം, ശ്രീജ ശ്രീധരൻ, രേഷ്മ ഗിരീഷ്, വിനീത വിജയൻ, സജീവ അംഗങ്ങളായ എബി, നിതിൻ, സെന്തിൽ, ധന്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി