മനാമ: ബഹ്‌റൈൻ നവകേരള കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് എൻ കെ ജയന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രോഗ്രാമിൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതവും കൺവീനർ ശ്രീജിത്ത് മൊകേരി നന്ദിയും പറഞ്ഞു.
ബഹ്‌റൈനിൽ നിന്നും ലോക കേരളസഭയിലേക്കു തെരെഞ്ഞെടുത്ത ഷാജി മൂതലയെ നവകേരളയുടെ മുതിർന്ന നേതാവ് എ വി പ്രസന്നൻ പൊന്നാടയണിച്ചു ആദരിച്ചു. കോ ഓർഡിനേഷൻ അംഗം ബിജു ജോൺ ,EPH (എക്സ്പാറ്റ് പ്രിൻന്റ്) ഹൗസ് ഡയക്ടർ ബോർഡ് അംഗം തങ്കച്ചൻ വിതയത്തിൽ എന്നിവർ ആശംസകൾ നേർന്നു. പ്രൊഗ്രാം കോർഡിനേറ്റർ MC. പവിത്രന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാ കായിക പരിപാടികൾ കുടുംബസംഗമത്തിനു മികവേകി. ജേക്കബ് മാത്യു, പ്രവീൺ മേല്പത്തൂർ, അസീസ് ഏഴാംകുളം, സുബൈർ, റെയ്സൺ വര്ഗീസ്, സതീഷ് ചന്ദ്രൻ, സുനിൽ ദാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ബഹ്‌റൈനിലെ പ്രശസ്തമായ “ആരവത്തിന്റ” നാടൻ പാട്ടുകൾ ശ്രദ്ധേയമായി .പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത ഒരാൾക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള എയർ ടിക്കറ്റ് വേദിയിൽ വെച്ചുതന്നെ സമ്മാനിക്കുകയുണ്ടായി.