മനാമ: ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ടീം സംഘടിപ്പിച്ച വടംവലി ചാംപ്യൻഷിപ് വൻജനാവലിയുടെ സാന്നിധ്യത്തിൽ സിഞ്ച് അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നടന്നു. വാശിയേറിയ മത്സരത്തിനൊടുവിൽ ബഹ്‌റൈൻ ബ്രദേഴ്‌സ് ടീം ഒന്നാംസ്ഥാനവും ചാമ്പ്യൻ ട്രോഫിയും കരസ്ഥമാക്കിയപ്പോൾ, ടീം ആര്യൻസ് രണ്ടാംസ്ഥാനത്തിനർഹരായി. തിരുവതാംകൂർ, സെവൻസ് ബഹ്‌റൈൻ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ മത്സരങ്ങൾ നിയന്ത്രിച്ചു.
സാമൂഹിക പ്രവർത്തകൻ കെ. ടി. സലിം വടം വലി മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. വിജയികൾക്ക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് , സാമൂഹ്യ പ്രവർത്തകൻ പ്രവീഷ് പ്രസന്നൻ, ഓഷ്യൻ ഗ്രൂപ്പ് ചെയർമാൻ റിനു മോഹൻ ,റൈറ്റ് മൂവ് പ്രോപ്പർട്ടി ചെയർമാൻ ഷഫീഖ് അഹ്‌മദ്, ശ്രീനിവാസ് ഗ്രൂപ്പ് , പിക്ക് ഔട്ട് എക്വിപ്മെന്റ് ഹൈറിങ് പ്രതിനിധി ഷാനു മേപ്പയ്യൂർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്ന കായിക പ്രേമികളുടെ ജനബാഹുല്യം ഇനിയും ഇത്തരം മത്സരങ്ങൾ നടത്തുവാൻ പ്രോചോദനമാണെന്ന് ബഹ്‌റൈൻ ബ്രദേഴ്‌സ് സംഘാടക സമിതി അറിയിച്ചു.