മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയുമായി ചേർന്ന് നടത്തുന്ന സാജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 25 വെള്ളിയാഴ്ച നടക്കുമെന്ന് പ്രസിഡന്റ് അനിൽ ഐസക്ക്, ആക്റ്റിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു. അദിലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് വെള്ളിയാഴ്ച രാവിലേ 8 മണിമുതൽ ആണ് ക്യാമ്പ് നടക്കുന്നത്. ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി, കരൾ,ബ്ലഡ് ഷുഗർ, പ്രഷർ, ഡോക്ടർ കൻസൽട്ടഷൻ തുടങ്ങിയ സൗകര്യം ആണ് ക്യാമ്പിൽ ക്രമീകരിച്ചിരിക്കുന്നത്, ക്യാമ്പിൽ പങ്കെടുക്കാൻ വേണ്ടി കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ജയേഷ് താന്നിക്കൽ 38424533, തോമസ് ഫിലിപ് 3938 4959, അനസ് റഹിം 3387 4100, അരുൺ ആർ പിള്ള 3402 0650.
