മനാമ: കോവിഡില്‍ ജീവിതം നഷ്ടമായ ഹരിപ്പാട്, കാരിച്ചാല്‍ സ്വദേശി അജീന്ദ്രന്റെ കുടുംബത്തിന് ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി മുന്‍ കൈയെടുത്തു നിര്‍മ്മിച്ച സ്വപ്ന ഭവനം യാഥാര്‍ഥ്യമായി. ബഹ്റൈന്‍ യൂനീക്കോ ക്ലീനിങ് കമ്പനിയിലെ ജീവനക്കാരനായിരുന്ന അജീന്ദ്രന്‍ തന്റെ സ്വപ്ന ഭവനം യഥാര്‍ത്ഥ്യമാക്കാനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വെച്ചിരുന്നു. പക്ഷെ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. കുടുംബത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി, ആ ഉദ്യമം ഏറ്റെടുക്കുകയും ബഹ്റൈനിലെ സുമനസ്സുകളുടെ സഹകരണത്തോടെ അത് യാഥാര്‍ഥ്യമാക്കുകയുമായിരുന്നു.
ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്‍ സമൂഹത്തിന്റെ സഹകരണം അഭിനന്ദനീയമാണ്. കഴിഞ്ഞ ദിവസം നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ കെ.ജി.ബാബുരാജന്‍ സ്വപ്ന ഭവനം അജീന്ദ്രന്റെ ഭാര്യക്കും മക്കള്‍ക്കുമായി കൈമാറി. ചടങ്ങില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍, ശിവഗിരി മഠം പ്രധിനിധി ബ്രഹ്‌മശ്രീ. വിശാലനന്ദ സ്വാമികള്‍, പൊതു പ്രവര്‍ത്തകനായ എം. ലിജു, ഭവന നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ അനില്‍, വൈസ് ചെയര്‍മാന്‍ റോയ്, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, അജീന്ദ്രന്റെ കുടുംബാഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വപ്നഭവനം യാഥാര്‍ത്ഥമാക്കുവാന്‍ സൊസൈറ്റിക്കു കൈത്താങ്ങായ ബഹ്റൈനിലെ വ്യവസായ പ്രമുഖരും സാമൂഹ്യ പ്രവര്‍ത്തകരുമായ കെ.ജി.ബാബുരാജ്, വര്‍ഗീസ് കുര്യന്‍, സൊസൈറ്റി കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ ചന്ദ്രബോസ്, ജനറല്‍ സെക്രട്ടറി രാജേഷ് കണിയാംപറമ്പില്‍, ട്രഷറര്‍ ജോസ്‌കുമാര്‍, ശിവകുമാര്‍, സുരേന്ദ്രന്‍ സോപാനം, രതിന്‍ തിലക്, രജീഷ് പട്ടാഴി, ശിവജി എന്നിവര്‍ പത്രക്കുറുപ്പില്‍ അറിയിച്ചു.