മനാമ: നവംബർ 23, 24, 25 തിയ്യതികളിലായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഫെയ്‌റിന്റെ ഭാഗമായി ഈസ ടൌൺ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ “തണൽ തട്ടുക” പ്രവർത്തനം തുടങ്ങി.
സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉൽഘാടനം നിർവഹിച്ച തട്ടുകടയിൽ നാടൻ വിഭവങ്ങളായ കപ്പ, ബീഫ് കറി, പുട്ട് കടല, മീൻകറി, കുഞ്ഞിപ്പത്തിരി, നൂൽ പുട്ട്, ഇറച്ചിപ്പത്തിരി, ദം ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ലഭ്യമാണ്.
ഇന്ത്യൻ തെരുവുകളിൽ കഴിയുന്ന ദരിദ്ര ലക്ഷങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന മഹത്തായ ലക്ഷ്യം മുൻ നിർത്തി തണൽ തുടങ്ങിയ “ഫീഡ് ദ നീഡി” എന്ന സംരംഭത്തിലേക്ക് തട്ടുകടയിലെ വരുമാനം വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തണലിന്റെ പ്രവർത്തനങ്ങളിൽ എന്നും സഹകരിക്കുന്ന പ്രവാസ സമൂഹം ഈ ഒരു സംരംഭത്തിനും സർവ്വ പിന്തുണയും നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.