മനാമ: കിംഗ് ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് സങ്കടിപ്പിക്കുന്ന മൂന്നാമത് യുണൈറ്റഡ് മെഡിക്കൽ ലീഗ് 20/20 ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 3 ശനിയാഴ്ച രാവിലെ ഡോക് ആൻഡ് ഡൈൻ റെസ്റ്റോറന്റ് ഉടമ ഡോക്ടർ യാസിർ ഉം ഡോക്ർ അനീഷ്ഉം ചേർന്ന് ബുസൈതീനിൽ ഉൽഘാടനം ചെയ്തു.
ബഹ്‌റൈനിലെ 8 ഹോസ്പിറ്റൽ ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ലീഗ് ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് ആണ് സങ്കടിപ്പിക്കുന്നത്. ഇതിലേക്കായി ഹിലാൽ ഹോസ്പിറ്റൽ, കിങ് ഹമദ് ഹോസ്പിറ്റൽ, ബഹ്‌റൈൻ ആംബുലൻസ് സർവീസ്, സൽമാനിയ ഹോസ്പിറ്റൽ, സൈക്കാട്രിക് ഹോസ്പിറ്റൽ, മിനിസ്ട്രി ഓഫ് ഇന്ററിയോസ് മെഡിക്കൽ സ്റ്റാഫ്,ബി ഡി എഫ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു.
ഇങ്ങനെ ഉള്ള കായിക മത്സരങ്ങൾ മെഡിക്കൽ സ്റ്റാഫുകളുടെ ഇടയിൽ മാനസിക വും കായികപരവുമായ സൗഹൃദം ഉണ്ടാകാൻ കാരണം ആകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോക്ടർ യാസർ പറഞ്ഞു. ഉദ്ഘാടനവേളയിൽ ടൂർണമെന്റ്കോർഡിനേറ്റർ അജി അനിരുദ്ധൻ, ലിൻസൺ, അമേഷ്, ഷിഫിൻ,സാബു എന്നിവർ സംസാരിച്ചു. ഹമദ് ഹോസ്പിറ്റൽ ക്രിക്കറ്റ് ക്ലബ് ഫൗണ്ടർ ജോമോൻ ജേക്കബ്, ജബാ ഗോദ്‌വിൻ, അഭി സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു മത്സരങ്ങൾ എല്ലാ ശനിയാഴ്ച യും രാവിലെ 6:45 നു ബുസൈതീൻ ഗ്രൗണ്ടിൽ നടക്കും.