മനാമ: റമദാന് മുന്നോടിയായി ആത്മീയവും ഭൗതികവുമായ തയാറെടുപ്പിന് പ്രേരണ നൽകുന്നതിന് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി “അഹ് ലൻ റമദാന്‍” പരിപാടി ഉമ്മുൽഹസം ബാങ്കോക് ഹാളിൽ സംഘടിപ്പിച്ചു. ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫിസിഷ്യൻ ഡോ. ഷംനാദ് സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു .ഡോ. നജീബ് (ശിഫ അൽജസീറ) റമദാനിലെ ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി. റമദാനിൽ നോമ്പുകാരൻറെ ആഹാര ക്രമവും പ്രമേഹം, രക്ത സമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. RSC ചെയർമാൻ അബ്ദുൽ റഹീം സഖാഫി ‘നോമ്പിൻറെ ആത്മീയത’ എന്ന വിഷയം അവതരിപ്പിച്ചു. നോമ്പിന്റെ പ്രാധാന്യം, അതുമൂലം സാധ്യമാകേണ്ട ആത്മീയ ഉന്നതി തുടങ്ങിയവയെ കുറിച്ച് അദ്ദഹം വിശദമാക്കി.
സഈദ് റമദാൻ നദ് വി റമദാൻ സന്ദേശം നൽകി. നിസാർ കൊല്ലം സാഹോദര്യം മൈത്രിയിലുടെ എന്ന വിഷയത്തെ പറ്റി സദസ്സിനെ ഉദ്ബോധിപ്പിച്ചു. പ്രസിഡണ്ട് ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു മൈത്രിയുടെ പ്രവർത്തനത്തെ കുറിച്ച് വിവരണം നൽകി സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും മൈത്രിയുടെ ലക്ഷ്യത്തെ കുറിച്ചും സംസാരിച്ചു .മുസ്‌തഫ സുനിൽ പരിപാടി നിയന്ദ്രിച്ചു ട്രഷറര്‍ നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു. പ്രിവിലേജ് കാർഡും അതിന്റെ പ്രയോജനത്തെ കുറിച്ച് സഹൽ കിംസ് സംസാരിച്ചു അതിന്റ അദ്യ കോപ്പി നിസാർ കൊല്ലം ഏറ്റുവാങ്ങി .
നിസാർ സഖാഫി, ഡോ അബ്ദുൽ റഹ്മാൻ ജാഫർ, ബാദുഷ ,സിബിൻ സലീം എന്നിവർ ആശംസകൾ പറഞ്ഞു കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോകാതിരുന്ന കൊല്ലം സ്വദേശി സുലൈമാന് മൈത്രിയുടെ അദ്യ ചെറിയ സഹായം 25000 രൂപ നൽകുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു .റഹീം ഇടക്കുളങ്ങര, ധനജീബ് സലാം , നവാസ് കുണ്ടറ ,അബ്ദുൽ ബാരി, അൻസർ , ഷിഹാബുദീൻ ,നബീൽ ഫിറോസ് , അനസ് റഹീം , ഷെമീർ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃതം നല്‍കി.