bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Project - 2022-12-11T141304.233

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ സഹജീവി സ്നേഹത്തിന്റെ മാതൃക കാട്ടി കൊണ്ടു വിവിധ ദേശക്കാരും ഭാഷക്കാരുമായ അഞ്ഞൂറിൽപരം പ്രവാസികൾ പങ്കെടുത്തു. രാവിലെ 7.30 മുതൽ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പിൽ മുപ്പതു ദിനാറിൽ കൂടുതൽ ചിലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യമായി നടത്തികൊടുത്തത്.

ഷിഫാ മെഡിക്കൽ സെന്റർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷ്യം വഹിച്ചു, ബി. എം സി -ഐ മാക് ബഹ്‌റൈൻ ചെയർമാൻ ആയ ഫ്രാൻസിസ് കൈതാരത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, വേൾഡ് മലയാളി കൌൺസിൽ പ്രസിഡന്റ്‌ എഫ്. എം. ഫൈസൽ, കുടുംബ സൗഹൃദ വേദി പ്രസിഡന്റ്‌ ജേക്കബ് തേക്കുതോട്, കണ്ണൂർ സർഗ്ഗ വേദി പ്രസിഡന്റ്‌ അജിത്കുമാർ, സാമൂഹ്യ പ്രവർത്തകരായ അനിൽ യു. കെ, ഗോപാലൻ വി. സി, മെഡിക്കൽ ക്യാമ്പ് കൺവീനർ രാജീവ്‌ കോഴിക്കോട്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി, സെക്രട്ടറി അസ്‌ല നിസാര്‍ , വൈസ് പ്രസിഡന്റ്‌മാരായ അനിൽ മടപ്പള്ളി, അഷ്‌റഫ്‌ പുതിയ പാലം കോഴിക്കോട്, ജോയിന്റ് സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട് , ശ്രീജിത്ത്‌ അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട് ,മെമ്പർ ഷിപ്പ് സെക്രട്ടറി ജ്യോജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

രമേശ്‌ പയ്യോളി, സുബീഷ് മടപ്പള്ളി, കാസിം കല്ലായി, രാജേഷ്,ജാബിർ, വികാസ്, മൊയ്‌ദീൻ, വൈഷ്ണവി ശരത്, ഷൈനി ജോണി, മൈമൂന കാസിം എന്നിവർ ക്യാമ്പ് നിയന്ത്രിക്കുകയും ഹോസ്പിറ്റലിനുള്ള ഉപഹാരം പ്രതിനിധിക്ക് കൈമാറുകയും ചെയ്തു. ട്രഷറർ സലീം ചിങ്ങപുരം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഹോസ്പിറ്റലിനും നന്ദി രേഖപെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!