മനാമ: റിഫായിലെ ശൈഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഫത്തേഹ് ഫോർട്ടിൽ നടക്കുന്ന 27-ാം വാർഷിക ഹെറിറ്റേജ് ഫെസ്റ്റിവലിലെ പരമ്പരാഗത കരകൗശല പ്രദർശനങ്ങൾ ആഴ്ചയുടെ അവസാനം വരെ തുടരും. കിംഗ് ഹമദിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവലിൽ ബഹ്റൈൻ സംസ്കാരത്തെ വിവിധ രീതികളിലാണ് പ്രദർശിപ്പിക്കുന്നത്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻഡ് ആൻറിക്ക്റ്റിസ്(Baca) സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തിന്റെ നാഗരികതയും മാനവീയ പൈതൃകവും ആഴത്തിൽ പ്രതിഫലിപ്പിക്കുകയും ആഘോഷ പരിപാടികൾ വാർഷിക സ്പ്രിംഗ് ഓഫ് കൾച്ചറൽ ഫെസ്റ്റിവലിനെ അടയാളപ്പെടുത്തുകയും ചെയ്തു.
ബഹ്‌റൈൻ ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി പരമ്പരാഗത കരകൗശലവസ്തുകളും സാംസ്കാരിക പരിപാടികളും അറബ് കുതിരകളുടെ ആധികാരികതയും സൗന്ദര്യവും പ്രകടിപ്പിക്കുന്ന വർക്ക്ഷോപ്പുകളും പ്രദർശിപ്പിച്ചു. പരമ്പരാഗത, ആധുനിക ഉൽപന്നങ്ങളുടെ പ്രദർശനത്തിനൊപ്പം വിവിധ തരത്തിലുള്ള പരമ്പരാഗത നാടൻ ഷോകളും ഉണ്ടായിരുന്നു.