മനാമ: ഇടപ്പാളയം ആഗോളപ്രവാസി കൂട്ടായ്മ എല്ലാവർഷവും നടത്തിവരാറുള്ള കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ഈ വര്ഷം ബഹ്‌റൈൻ ദേശിയ ദിനത്തിന്റെ ഭാഗമായി ഡിസംബർ 16 വെള്ളിയാഴ്ച്ച ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസിൽ വച്ചു നടക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആയിരത്തോളം കുട്ടികൾ കുട്ടികൾ പങ്കെടുക്കുന്ന മത്സരത്തെ കൂടാതെ വിവിധതരം സ്റ്റേജ് പ്രോഗാമുകളും ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് 12 നു രജിസ്‌ട്രേഷൻ ആരംഭിച്ച് 2 മണി മുതൽ 3.30 വരെ ആയിരിക്കും ചിത്രരചനാ മത്സരങ്ങൾ നടക്കുന്നത്. അന്നേ ദിവസം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണം നടക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: +973 34539650