മനാമ: ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് മുഹറഖ് സയാനി ഓഡി റ്റോറിയത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇന്ന് ഡിസംബർ 14 രാത്രി 7 മണിക്ക് നടക്കുന്ന പരിപാടിയിൽ ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങളായ അഹ്‌മദ് അബ്ദുൽ വാഹിദ് ഖറാത്ത, ഹസ്സൻ ബുഖമ്മാസ് എന്നിവർ അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മജ്മഉതഅലീമിൽ ഖുർആൻ മദ്രസ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വർണ്ണാഭമായ വിവിധ പരിപാടികൾ വേദിയിൽ നടക്കും.