മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഷൂട്ട് ഔട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു. ഐവൈസി യൂത്ത് കപ്പ്”എന്ന പേരിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ യൂത്ത് ഇന്ത്യ വിന്നേഴ്സ് ആയി. കൊമ്പൻസ് റണ്ണെഴ്സ് ആയി.
ഐ വൈ സി ഗ്ലോബൽ ചെയർമാൻ യാഷ് ചൗധരി ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. ഐവൈസി ഏഷ്യ മിഡ്‌ഡിൽ ഈസ്റ്റ് കോഡിനേറ്റർ ഫ്രഡ്‌ഡി ജോർജ്, രാജു കല്ലുംപുറം, ബിനു കുന്നന്താനം, ജിതിൻ പരിയാരം, ബെൻസി ഗനിയുഡ് വാസ്റ്റിൻ, ബോബി പാറയിൽ, ഡോ.ബാബു രാമചന്ദ്രൻ, ഷെമിലി പി ജോൺ, ശ്രീധർ തേറമ്പിൽ, വിൻസു കൂത്തപ്പിള്ളി, ബ്ലെസ്സൺ മാത്യു, മിനിമോൾ മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഐവൈസി കൗൺസിൽ അംഗങ്ങൾ വിജയികൾക്ക് മെഡലുകളും ട്രോഫിയും സമ്മാനിച്ചു.