മനാമ: ആന്ദലുസ് വോളി സ്പൈകേസ് ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ദ്വിദിന ഇൻ്റേണൽ വോളിബോൾ ടൂർണ്ണമെന്റ സംഘടിപ്പിചു.
ക്ലബിലെ 5 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ബഹ്റൈൻ മുൻ ദേശീയ വോളിബോൾ താരം മുനീർ അൽതുബ്ലാനി മുഖ്യ അതിഥി ആയി.
അബ്ദുല്ല കുന്നോത്ത്,പ്രദീപ് മതിലകം,അസീസ് വടകര, ഫായിസ്,
എന്നിവർ നേതൃത്വം നൽകി.ശംസുദ്ധീൻ ശ്രീനിവാസ് റെസ്റ്റ്രോൻ്റ്,
മഹേഷ് കക്കോത്, മനു ദേർമൽ ,പ്രകാശ് വിനോദ് ,നസീർ,ജിസ് ജോർജ്, ഫൈസൽ അദ്നാൻ, തുടങ്ങിയവർ സംബന്ധിച്ചു
കഴിഞ്ഞ 16 വർഷങ്ങളായി ജാതി മത ദേശ രാഷ്ട്ര രാഷ്ട്രിയ,ഭാഷകളുടെ അതിർ വരമ്പുകൾ ഇല്ലാത്ത ബഹ്റൈനിലെ കൈപന്ത് കളിക്കാരുടെ ഒരു കൂട്ടായ്മ ആണ് ആന്തലുസ് വോളി സ്‌പൈകേഴ്സ്.