മനാമ: പ്രവാസി സമൂഹത്തിൽ രക്ത ദാനത്തിൻ്റെ പ്രാധാന്യം ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി പ്രവാസി വെൽഫെയർ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലുമായി (BDF) സഹകരിച്ച് ബഹറൈൻ ദേശീയ ദിനത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ധാരാളം പ്രവാസികൾ പങ്കാളികളായി.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് റോയൽ മെഡിക്കൽ സർവീസസ് ഡയറക്ടറുടെ ടെക്നിക്കൽ അസിസ്റ്റൻ്റും പാതോളജി വിഭാഗം തലവനുമായ ബ്രിഗേഡിയർ. ഡോക്ടർ അബ്ദുല്ല ഹസൻ ദർവീഷ്, ക്യാപിറ്റൽ ചാരിറ്റി അസോസിയേഷൻ ഫൈനാൻഷ്യൽ സെക്രട്ടറി ജാസിം അലി ജാസിം സബ്ത്, എക്സിക്യൂട്ടിവ് മെമ്പർ ബു റാഷിദ്, മെഡ്കെയർ കൺവീനർ മജീദ് തണൽ, സാമൂഹിക പ്രവർത്തകരായ അഹ്മദ് റഫീഖ്, അബ്ദുൽ ഗഫൂർ മൂക്കുതല എന്നിവർ രക്ത ദാതാക്കളെ സന്ദർശിച്ചു. ജീവജാരുണ്യ മേഖലയിൽ പ്രവാസി സമൂഹം ചെയ്യുന്ന പ്രവർത്തനങ്ങളെ ശ്ലാഘിച്ച ബ്രിഗേഡിയർ ഡോക്ടർ അബ്ദുല്ല ഹസൻ ദർവീഷ്, പ്രവാസി വെൽഫെയറിനുള്ള ബിഡിഎഫ് ഹോസ്പിറ്റലിന്റെ സർട്ടിഫിക്കറ്റും മൊമൻ്റോയും നൽകി.
പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ, ആക്ടിങ് സെക്രട്ടറി ആഷിക് എരുമേലി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് നാവായിക്കുളം, ഇർഷാദ് കോട്ടയം, അബ്ദുൽ ജലീൽ, റാഷിദ്, ഫ്രാൻസിസ് മാവേലിക്കര, ബഷീർ പി എം, അബ്ദുൽ അസീസ്, എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.