ഐ സി എഫ് പ്രവാസി സഭ യൂണിറ്റുകളിൽ ആവേശകരമായ പരിസമാപ്തി

icf
മനാമ: “പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട് ” എന്ന പ്രമേയത്തിൽ ഗൾഫി ലുടനീളം  1000 കേന്ദ്രങ്ങളിൽ നടന്ന യൂണിറ്റ് പ്രവാസി സഭയുടെ ഭാഗമായി ബഹ്റൈനിലെ 40 യൂണിറ്റ് തലങ്ങളിൽ നടന്ന പ്രവാസി സഭക്ക് ആവേശകരമായ പരിസമാപ്തി  ഇന്ത്യയുടെ ജനാധിപത്യത്തിലും മത നിരപേക്ഷതയും നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച സഭയിൽ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റകെട്ടായി നിൽക്കാനും ഇനിയും  ഈ പെതു തിരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരെ പേരാടാനും ആഹ്വാനം ചെയ്ത സമ്മേളനത്തിൽ  പ്രവാസികൾ ഇന്ന് നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യുക ഉണ്ടായി.
     ലോകത്തെ കാർന്ന് തിന്ന് കൊണ്ടിരിക്കുന്ന ക്യാൻസർ എന്ന മഹാ മാരിക്കെതിരെയുള്ള മുൻകരുതലുകളും ഭക്ഷണക്രമം വിശദീകരിച്ച് കൊണ്ടുള്ള ഡോക്യുമെൻററി പ്രദർശനവും കൊളാഷ് പ്രദർശനവും നടന്നു.
 വിവിധ യൂണിറ്റ് തലങ്ങളിൽ, സൈനുദ്ധീൻ സഖാഫി, മമ്മൂട്ടി മുസ്ല്യാർ, ഷാനവാസ് മദനി, അശറഫ് ഇഞ്ചിക്കൽ, ഉസ്മാർ സഖാഫി, റഫീഖ് മാസ്റ്റർ, നിസാർ സഖാഫി, അബ്ദുൾ റഹിം, ശംസുദ്ധീൻ സു ഹരി, ശംസു പൂക്കയിൽ, അബ്ദുൾ അസിസ് ചെറുമ്പ, സുബൈർ മാസ്റ്റർ, സലീം സഅദി, നിസാർ എടപ്പാൾ, അബ്ബാസ് മണ്ണാർക്കാട്, സമദ് കാക്കടവ്, മുഹമ്മദ് ഹാജി, മുസ്തഫ ഹാജി, എന്നിവർ വിവിധ വിഷയങ്ങളിൽ ഉത്ബോധനം നടത്തി.
  സമൂഹത്തിലെ വിവിധ തുറകളിലെ ഉന്നത വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ചിത്രരചനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഉള്ള സമ്മാദാനം, ഹാദിയ പഠിതാക്കൾക്കുള്ള പ്രബന്ധ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ ചടങ്ങുകളിൽ നടന്നു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!