മനാമ: തണൽ ചെയർമാൻ ഡോക്ടർ ഇദ്രിസിനെ കേരള കാത്തലിക് അസോസിയേഷൻ ആദരിച്ചു. കെ സി എ യിൽ വച്ച് നടന്ന ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. കെസിഎ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്ടർ ഇദ്രിസ് വിശദീകരിച്ചു. ഗോൾഡൻ ജൂബിലി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച തുക തണലിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി യോഗത്തിൽ വച്ച് കൈമാറി.
കെസിഎ കോർ ഗ്രൂപ്പ് ചെയർമാൻ അബ്രഹാം ജോൺ, മുൻ പ്രസിഡണ്ടുമാർ ആയിരുന്ന സേവിമാത്തുണ്ണി, റോയ് സി ആന്റണി, കോ സ്പോൺസർ അലക്സ് ബേബി, തണൽ അഡ്വൈസറി ബോർഡ് ചെയർമാൻ റസാഖ് മൂഴിക്കൽ, തണൽ കൺവീനർമാർ ആയ റഫീഖ് അബ്ദുള്ള, മുജീബ്, തണൽ അഡ്വൈസറി ബോർഡ് അംഗം ഹമീദ് പി എം എന്നിവർ യോഗത്തിൽ സംബന്ധിച്ചു.