മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡണ്ട് അഷ്റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനൂപ് തിരൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി വാഹിദ് ബിയ്യാത്തിയിൽ , ഷമീർ പൊട്ടച്ചോല, നൗഷാദ് ചെറുതോട്ടത്തിൽ (ഷാദ് തിരൂർ) നെയും തിരഞ്ഞെടുത്ത ജനറൽ ബോഡി, നിലവിലെ പ്രസിഡൻറ് അഷ്റഫ് കുന്നത്ത് പറമ്പിലിനേയും ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങലിനെയും ട്രഷറർ അനൂപ് തിരൂരിനേയും തൽസ്ഥാനത്തു നിലനിർത്തി. കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം എന്ന കുഞ്ഞാവ, സതീശൻ പടിഞ്ഞാറേക്കര , അഷ്‌റഫ് പൂക്കയിൽ, നൗഷാദ് അച്ചാം കളത്തിൽ , അയ്യൂബ് മുണ്ടേക്കാട്ട് എന്നിവരെയും, ഓർഗനൈസിംഗ് സെക്രട്ടറിയായി ഇസ്മായിൽ ആലത്തിയൂരിനെയും ജോയിന്റ് സെക്രട്ടറിമാരായി നിസാർ കിഴെപ്പാട്ട്, മുഹമ്മദ് റമീസ്, ഷിയാസ് മൂപ്പൻ, ഫാറൂഖ് തിരൂർ, നജ്മുദ്ധീൻ എന്നിവരെയും, മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരായി മുനീർ എം പി, ശ്രീനിവാസൻ, മൗസൽ മൂപ്പൻ, സമീർ പൂക്കയിൽ, ജിതിൻ ദാസ്, അൻവർ വടക്കാഞ്ചേരി, അഷ്‌റഫ് പട്ടർ പറമ്പിൽ, മുസ്തഫ മുത്തു, അഷ്‌റഫ് ചെമ്പ്ര (ബാബു), ദിപീഷ് കുമാർ, സുഹൈൽ ശംസുദ്ധീൻ, താജുദ്ധീൻ ചെമ്പ്ര, മമ്മുക്കുട്ടി എന്നിവരെയും തിരഞ്ഞെടുത്തു.