ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ വിഷു ആഘോഷങ്ങൾക്ക് സമാപനം

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി വിഷുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനം ബി.എഫ്.സി ജനറൽ മാനേജർ ശ്രീ.പാൻസിലി വർക്കി ഉൽഘാടനം ചെയ്തു. ആക്ടിംഗ് ചെയർമാൻ ശ്രീ.സുരേഷ് ശിവാനന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജേഷ് ദിവാകരൻ സ്വാഗതവും ,ശ്രീ. ഷൈൻ, ശ്രീ. ജീമോൻ എന്നിവർ ആശംസയും ശ്രീ .ജിനേഷ് നന്ദിയും രേഖപ്പെടുത്തി.

ആഘോഷങ്ങൾക്കു് സമാപനം കുറിച്ച് കൊണ്ട് നടന്ന വിഭവ സമൃദ്ധമായ സദ്യയിൽ ജാതിമത ഭേദമന്യേ നിരവധി പേർ പങ്കെടുത്തു.