പ്രതീക്ഷ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ‘ഹോപ്പ് ക്രിക്കറ്റ് ധമാക്ക 2019’ നാളെ (മെയ് ഒന്ന്)

കഴിഞ്ഞ നാല് വർഷമായി ബഹ്‌റൈനിലെ സാമൂഹിക, സേവന, ജീവകാരുണ്യ മേഖലത്തിൽ പ്രവർത്തിക്കുന്ന ‘പ്രതീക്ഷ ബഹ്‌റൈൻ’ (ഹോപ്പ്) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് നാളെ, മെയ് ഒന്നിന് ബുസൈതീനിൽ വച്ച് നടത്തപ്പെടുന്നു. പരിചയ സമ്പന്നരായ ‘ബ്രോസ് & ബഡീസ്’ ന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ ക്രിക്കറ്റ് ടൂർണമെന്റ് ബുസൈതീനിലെ അടുത്തടുത്ത നാല് ഗ്രൗണ്ടുകളിലായാണ് നടത്തപ്പെടുക.

രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന ലീഗ് മത്സരങ്ങളിൽ, ബഹ്‌റൈനിലെ പ്രശസ്തരായ പതിനാറ് ടീമുകൾ, നാല് ഗ്രൂപ്പുകളായി തിരിഞ്ഞു മത്സരിക്കുമ്പോൾ, പന്ത്രണ്ട് മണിയോടെ ഇരുപത്തിയെട്ട് മത്സരങ്ങൾ പൂർത്തിയാക്കുകയും, ശേഷം രണ്ട് മണിക്ക് സെമിഫൈനൽ, തുടർന്ന് മെഗാ ഫൈനൽ എന്ന രീതിയിലാണ് ക്രമീകരണങ്ങൾ. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് ‘ഹോപ്പ് ബഹ്‌റൈൻ’ സെക്രെട്ടറി അൻസാറും, പ്രസിഡണ്ട് ജെറിനും അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3412 5135, 3340 1786 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.