ബഹ്റൈൻ – ഫ്രാൻസ്‌ ബന്ധം ശക്തിപ്പെടുത്താനുള്ള ഉടമ്പടികളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു

sign

മനാമ: ബഹ്റൈനും ഫ്രാൻസും സഹകരണ ഉടമ്പടികളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ ക്ഷണം സ്വീകരിച്ചാണ് കിംഗ് ഹമദ് ഫ്രാൻ‌സിൽ എത്തുന്നത്. ബഹ്റൈനി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ ഫ്രാൻ‌സിൽ പരിശീലിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും സർക്കാരുകൾ തമ്മിൽ ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫയും അദ്ദേഹത്തിന്റെ ഫ്രഞ്ച് പ്രതിനിധിയായ ജീൻ വൈവ്സ് ലെ ഡ്രയനും ഒപ്പുവെച്ചു.

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിനുള്ള ഉടമ്പടിയിൽ ഡോ അൽ നുഐമിയും ഡ്രിയാനും ചേർന്ന് ഒപ്പുവെച്ചു. ഇൻഫർമേഷൻ മന്ത്രാലയവും ഫ്രാൻസ് ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി എൽ ഓഡിയോവിഷ്വേയുമായ (ഐ.എൻ.എ) തമ്മിലുള്ള ധാരണാപത്രത്തിൽ ഇൻഫർമേഷൻ അഫയേഴ്സ് മന്ത്രി അൽ റുമൈഹിയും ഐഎൻഎ പ്രസിഡന്റ് ഡയറക്ടർ ജനറൽ ലാറന്റ് വാലതും ഒപ്പുവെച്ചു.

ഐക്സീ മാർസെലി യൂണിവേഴ്സിറ്റിക്കുമൊപ്പം മറ്റൊരു എം.ഒ.യു വിദ്യാഭ്യാസ മന്ത്രിയും യൂണിവേഴ്സിറ്റി പ്രസിഡന്റുമായ യോൺ ബെർലൻഡും ചേർന്ന് ഒപ്പുവച്ചു. ഫ്രഞ്ച് റിപ്പബ്ളിയുമായുള്ള ബന്ധത്തിൽ ബഹ്റൈന്റെ അഭിമാനത്തെ പ്രകീർത്തിക്കുകയും. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷ, സൈനിക മേഖലകളിലെ ഉന്നത ബന്ധത്തിന്റെ പ്രതിഫലനമാണ് ഈ രാജകീയ സന്ദർശനമെന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഈ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളുടെയും പ്രശ്നങ്ങളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാൻ സഹായിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നേടുന്നതിനായി ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് നേതാക്കൾ വഴിയൊരുക്കണമെന്ന് ശൈഖ് ഖാലിദ് പ്രസിഡന്റ് മാക്രോണിനൊപ്പമുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. മേഖലയിലെ സമാധാനവും സുരക്ഷയും വികസനവും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾക്ക് പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളിൽ ഏകോപനം ഉറപ്പാക്കാനും അവർ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നുവരുന്നതായും പ്രാദേശിക സുസ്ഥിരത നിലനിർത്താനുള്ള ബഹ്റൈന്റെ ശ്രമങ്ങളെക്കുറിച്ചു ഫ്രഞ്ച്, യൂറോപ്യൻ, വിദേശകാര്യ വകുപ്പ് മന്ത്രി സംസാരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!