മനാമ: ബഹ്റൈനിലെ ആരാധനാലയങ്ങൾക്ക് സമാനമായ ദേവാലയങ്ങളെയും മതഹാളുകളെയും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കുന്നു. ജാഫ്രി വഖഫ് (എൻഡോവ്മെൻറ്) ഡയറക്ടറേറ്റിൽ മാറ്റംസ് ഉടമകൾ സമർപ്പിച്ച പരാതിയെത്തുടർന്ന് എംപിമാരുടെ പ്രതിവാര സമ്മേളനത്തിൽ ഈ വിഷയത്തിൽ ചർച്ച നടക്കുകയും അടിയന്തിര നിർദ്ദേശം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ നിന്ന് ബില്ലുകൾ റമദാന് മുൻപ് അടച്ചില്ലെങ്കിൽ പവർ കട്ട് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ഉടമകൾ പരാതി കൊടുത്തത്. കഴിഞ്ഞ 20 വർഷക്കാലമായി 620 പ്രോപ്പർട്ടികളുടെ നൽകപ്പെടാത്ത യൂട്ടിലിറ്റി ബില്ലുകൾ ഏകദേശം BD 2 മില്യൺ വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ദേവാലയങ്ങളിലും മതപരമായ ഹാളുകളിലും ദൈവ വചനം പ്രചരികപ്പെടുന്നു അതിനാൽ ഇവ പള്ളികളുമായും മറ്റു ആരാധനാലയങ്ങളുമായും സമാനമാണ്, അതിനാൽ എന്തിനാണ് വ്യത്യസ്തമായി കാണിക്കുന്നതെന്ന് എം പി അഹമ്മദ് അൽ സൽലൂം പറഞ്ഞു. 20 വർഷം കൊണ്ട് BD 2 മില്യൺ മാത്രമാണ് വരുന്നത് ഇത് സർക്കാറിന് ഒരു ഉയർന്ന തുകയുമല്ല വർഷത്തിൽ BD 120,000 മാത്രമാണ് വരുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനപ്പെട്ട സേവനങ്ങൾ നൽകുന്ന ഈ മതപരമായ സ്ഥലങ്ങളിലെ ചെലവുകൾ വഹിച്ച് സർക്കാറിന് അവരെ സഹായിക്കാൻ സാധിക്കും. ഈ സൗകര്യങ്ങൾ ലാഭേച്ഛയില്ലാതാകുകയും അവരുടെ മതപരമായ സേവനങ്ങൾ സംഭാവനകളാൽ സംരക്ഷിക്കുകയും ചെയ്യുന്നതിനാൽ അവർക്ക് യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കേണ്ടതില്ല എന്ന് നിരവധി എം പി മാർ പറഞ്ഞു.