മുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോളിയില്‍ മാവോയിയിസ്റ്റുകൾ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ പതിനഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഐഇഡി സ്‌ഫോടനം നടന്നതായാണ് വിവരം. സൈനികര്‍ സഞ്ചരിരുന്ന വാഹനം ആക്രമണത്തില്‍ പൂര്‍ണമായും തകരുകയും ഡ്രൈവറടക്കം 16 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് തുടര്‍ച്ചയായ മൂന്നഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമാണ് ഇത്. ഏപ്രില്‍ 11 ന് ഗഡ്ചിറോളിയില്‍ വോട്ടെടുപ്പ് ദിനത്തില്‍ മാവോവാദികള്‍ പോളിങ് ബൂത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.
ഇന്ന് രാവിലെ പ്രദേശത്ത് റോഡ് നിര്‍മാണത്തിന് കൊണ്ടുവന്ന 27 യന്ത്രങ്ങള്‍ മാവോവാദികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കൂടുതല്‍ സുരക്ഷാ സൈനികരെ വിന്യസിക്കാനുള്ള നീക്കം ആരംഭിച്ചു. മാവോവാദികൾക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗഡ്ചിറോളി.