അസ്ഗറലി പെർഫ്യൂംസ്‌ മെയ്‌ ദിനാഘോഷം സംഘടിപ്പിച്ചു

അസ്ഗറലി പെർഫ്യൂംസ്‌ ലോക തൊഴിലാളി ദിനം വിവിധ കായിക മൽസരങ്ങളിലൂടെ ആഘോഷിച്ചു. സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഓഫീസ്‌ പരിസരത്ത്‌ നടന്ന പരിപാടിയിൽ നൂറിലധികം ജീവനക്കാർ പങ്കെടുത്തു.

ദൊറോത്തി ജീൻ, കാസിം പാടത്തകായിൽ, മധു സിറിയാക്‌, അക്ബർ ഷാ, മുദസ്സർ ഇക്രം, അൽത്താഫ്‌ അഹ്മദ്‌, എറിക്‌ ഫെരേര, സലിം മാലിക്‌, ആതിര ഷൈൻ, ജിജോ, നിബു, നൗഫൽ, ഇമ്രാൻ എന്നിവർ നേതൃത്വം നൽകി. വിവിധ കായിക മൽസരങ്ങളിൽ വിജയികളായവർക്ക്‌ ചെയർമാൻ സലീം അസ്ഗറലി, സി ഇ ഒ സാദ്‌ അസ്ഗറലി മാനേജർമ്മാരായ ഫൈസർ ഖദീർ, നിസാർ അഹ്മദ്‌, അബ്ദുൽ അസീസ്‌ എന്നിവർ സമ്മാനദാനം നടത്തി.