മനാമ: പുതുവർഷ ദിനത്തിൽ എം.എം ടീം സ്നേഹവിരുന്ന് സംഘടിപ്പിച്ചു. മുഹറഖ് കസിനൊ ഗാർഡൻ യൂനിറ്റിൽ നൂറോളം ശുചീകരണ തൊഴിലാളികൾക്ക് സ്നേഹവിരുന്നും കിറ്റുകളും നൽകി. പായസവും മധുര പലഹാരങ്ങളും അടക്കമാണ് ഉച്ചഭക്ഷണം ഒരുക്കിയത്. എം.എം ടീം എക്സിക്യൂട്ടിവ് അംഗങ്ങളും വനിതവേദി പ്രവർത്തകരും നേതൃത്വം നൽകി.
