പടവ് കുടുംബ വേദി കുട്ടികൾക്കായി ഡ്രോയിങ് ആൻഡ് കളറിംഗ് മത്സരങ്ങൾ സംഘടിപ്പിച്ചു

മനാമ: പടവ് കുടുംബ വേദി പത്താം വാർഷികത്തോടനുബന്ധിച്ച് കിംസ് ഹോസ്പിറ്റലു മായി സഹകരിച്ച് നടത്തിയ ഡ്രോയിങ് ആൻഡ് കളറിങ് മത്സരം ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ വിവിധ സ്കൂളുകളിൽ നിന്ന് 200 ഓളം വിദ്യാർത്ഥികൾ ആണ് കളറിംഗ് കോമ്പറ്റീഷനിൽ പങ്കെടുത്തത്.

ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് സുനിൽ ബാബു, ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ്, മാർക്കറ്റിംഗ് ഹെഡ് അനുഷ സൂര്യജിത്, സാമൂഹ്യ പ്രവർത്തകരായ ഫസലുൽ ഹഖ്, കെ ടി സലീം, സൈദ് ഹനീഫ്, ബദറുൽ പൂവാർ , പടവ്‌ രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, വിധികർത്താക്കളായ ഷാഹിദ്, പട്ടക്, എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് മഞ്ഞപാറ, ഷിബു പത്തനംതിട്ട, ഹക്കീം പാലക്കാട്, അബ്ദുൽസലാം, സജിമോൻ, അഷ്‌റഫ്‌ ഓൺസ്പോട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സഹൽ തൊടുപുഴ പരിപാടികൾ നിയന്ത്രിച്ചു. റസിൻ ഖാൻ, പ്രവീൺ,സഗീർ, റമീസ്, സയ്യിദ് മനോജ്, ഷിബു ബഷീർ, സലീം തയ്യിൽ, അബ്ദുൽ ബാരി, ആമിന സുനിൽ, ശോഭ സജി,താഹ് മിറ റമീസ്, അർച്ചന എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!