പാടന്തറ മർകസ് സമൂഹ വിവാഹം; ബഹ്‌റൈൻ പ്രചാരണ കമ്മിറ്റി നിലവിൽ വന്നു

New Project (1)

മനാമ: പാടന്തറ മർകസിന്റെ 30 ആം വാർഷികതോടനുബന്ധിച്ച് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 26 ന് പാടന്തറ മർകസിൽ നടക്കുന്ന 800 വധൂ വരൻമാരുടെ സമൂഹ വിവാഹത്തിന്റെ ബഹ്‌റൈൻ പ്രചാരണ കമ്മിറ്റി നിലവിൽ വന്നു.

ഷാനവാസ് മദനി (ചെയർമാൻ), നാസർ പയ്യോളി (ജനറൽ കൺവീനർ), മുസ്തഫ ഹാജി കണ്ണപുരം (ട്രഷറർ), അബ്ദുൽ അസീസ് കൊടുമയിൽ(വൈസ് ചെയർമാൻ) , ഷംസുദീൻ സുഹ്‌രി (വൈസ് ചെയർമാൻ), നൗഷാദ് കണ്ണൂർ (ജോ കൺവീനർ), മുനീർ സഖാഫി ((ജോ കൺവീനർ) എന്നിവരും അംഗങ്ങളായി ശംസുദ്ധീൻ സഖാഫി, മുഹമ്മദ് ഹാജി കണ്ണപുരം, ഉമർ ഹാജി സാഫറ, റാഷിദ് പയ്യോളി, ഇർഷാദ് ആറാട്ടുപുഴ എന്നിവരെയും തെരെഞ്ഞെടുത്തു

കമ്മിറ്റി തെഞ്ഞെടുപ്പിനു സമൂഹ വിവാഹത്തിന്റെ പ്രചരണാർത്ഥം ബഹ്‌റൈനിൽ എത്തിച്ചേർന്ന എസ് വൈ എസ് കേരള സംസ്ഥാന ഉപാധ്യക്ഷനും പാടന്തറ മർകസ് ജനറൽ സെക്രെട്ടറിയുമായ ദേവർശോല അബ്ദുസ്സലാം മുസ്‌ലിയാർ നേതൃത്വം നൽകി. സമൂഹ വിവാഹത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് 35364500, 39279891 എന്നീ ബഹ്‌റൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!