മനാമ: ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന രണ്ടാമത് എക്സ്പാറ്റ് ഓപൺ കാരംസ് ഡബിൾസ് ടൂർണമെന്റ് ജനുവരി 27ന് തുടങ്ങും. കഴിഞ്ഞ സെപ്റ്റംബറിൽ സംഘടിപ്പിച്ച പ്രഥമ ടൂർണമെന്റ് ടീമുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു.
ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. ഒരു ടീമിന് അഞ്ച് ദീനാറാണ് പ്രവേശന ഫീസ്. പങ്കെടുക്കുന്ന ടീമുകൾ ജനുവരി 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം. https://forms.gle/sgHBPASrstTvr6qF7 എന്ന ലിങ്ക് വഴിയോ ഇന്ത്യൻ ക്ലബ് ഓഫിസുമായി ബന്ധപ്പെട്ടോ രജിസ്ട്രേഷൻ നടത്താം.
കൂടുതൽ വിവരങ്ങൾക്ക് ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസ് (39539946), കോഓഡിനേറ്റർ മഹേഷ് കുമാർ (37776465) എന്നിവരെ ബന്ധപ്പെടണം.