മനാമ: എസ്.കെ.എസ്.എസ്.എഫ് കേരളത്തിലുടനീളവും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, GCC രാജ്യങ്ങൾക്ക് പുറമെ മലേഷ്യയിലും വർഷംതോറും ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച് വരുന്ന മനുഷ്യജാലിക ഇന്ന് ജനുവരി 27 രാത്രി 8:30 ന് മനാമ സമസ്ത – ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.
“രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ” എന്ന എക്കാലത്തേ പ്രസക്തമായ പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതനും, പ്രഭാഷകനുമായ അലവികുട്ടി ഹുദവി മുണ്ടം പറമ്പ് പ്രമേയ പ്രഭാഷണം നടത്തും. ബഹ്റൈനിലെ പ്രമുഖ സംഘടന പ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 74ാമത് റിപ്പബ്ലിക് ദിനം പ്രവാസ ഭൂമിയിൽ ആലോഷിക്കുമ്പോൾ എല്ലാ ഇന്ത്യക്കാരുടേയും സാന്നിദ്ധ്യം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് -39533273 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.