മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ വാർഷിക ജനറൽ ബോഡി യോഗം സഗയയിലെ അവാൽ റസിഡർസിൽ ചേർന്നു. പ്രസിഡന്റ് സുരേഷ് മണ്ടോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സെക്രട്ടറി എം.പി. വിനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി വളയം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2023-25 വർഷത്തെ ഭാരവാഹികളെയും വാർഷിക ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
രാമത്ത് ഹരിദാസ്, കെ.ആർ ചന്ദ്രൻ എന്നിവർ രക്ഷാധികാരികളും, ആർ. പവിത്രൻ (പ്രസിഡന്റ്) എൻ. പി.അഷ്റഫ്, രഞ്ജിത്ത് വി.പി (വൈ: പ്രസിഡന്റ് മാർ) എം.ശശിധരൻ (സെക്രട്ടറി) എം.സി. പവിത്രൻ, മുജീബ് റഹ്മാൻ (ജോ: സെക്രട്ടറിമാർ) എം.എം.ബാബു (ട്രഷറർ) എന്നിവർക്ക് പുറമെ ഷാജി വളയം (മെമ്പർഷിപ്പ് ) പ്രകാശ് കുമാർ വെള്ളികുളങ്ങര, (എന്റർടൈൻമെന്റ് ) രാജേഷ് പി.എം (കായികം) എന്നിവരെ ഉൾപ്പെടുത്തി വിവിധ സബ്ബ് കമ്മിറ്റികളും, 21 അംഗങ്ങൾ വീതമുള്ള നിർവാഹക സമിതിയും, പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. സെക്രട്ടറി എം.പി. വിനീഷ്, പ്രസിഡന്റ് സുരേഷ് മണ്ടോടി എന്നിവർക്ക് പുറമെ രക്ഷാധികാരികളായ ആർ.പവിത്രൻ, രാമത്ത് ഹരിദാസ്, കെ.ആർ. ചന്ദ്രൻ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ, തനത് നാടൻ കലകളു, പാരമ്പര്യ കലാ കായിക രൂപമായ തെയ്യം, കളരിപ്പയറ്റ്, ഘോഷയാത്ര എന്നിവ ഉൾപ്പെത്തി സാംസ്കാരിക തനിമയോടെ അവതരിപ്പിച്ച മഹോത്സവം ഉൾപ്പെടെ വടകര സഹൃദയ വേദി നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് യോഗത്തിൽ വിലയിരുത്തി. തുടർന്നും കൂടതൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തമായ നേതൃത്വമാണ് സഹൃദയ വേദിക്ക് ലഭിച്ചതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.