മനാമ: ബഹ്റൈനിലെ തിരുവനന്തപുരം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ട്രിവാൻഡ്രം ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ‘റെവ്യുസ് 2022-2023’ ബി.എം.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ശരത്ത് എഡ്വിൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ മുഖ്യാതിഥിയായിരുന്നു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബഹ്റൈൻ കിംസ് ഹോസ്പിറ്റൽ സി.ഒ.ഒ താരിഖ് നജീബ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വോയ്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പ്രമോദ് മോഹൻ, സാമൂഹിക പ്രവർത്തകരായ അൻവർ നിലമ്പൂർ, സുരേഷ് പുത്തൻ വേലിയിൽ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു.
നർമ ബഹ്റൈൻ അണിയൊച്ചൊരുക്കിയ വിവിധ കലാപരിപാടികളും അരങ്ങേറി. നൈന മുഹമ്മദ് ഷാഫി, വോയ്സ് ഓഫ് ട്രിവാൻഡ്രം അംഗങ്ങൾ, ലേഡീസ് വിങ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എസ്.വി. പ്രശോഭ്, രാഗി വിഷ്ണു എന്നിവർ അവതാരകരായിരുന്നു. ഫൗണ്ടർ മെംബർ ഷംനാദ് സ്വാഗതവും പ്രോഗ്രാം കൺവീനർ വിഷ്ണു മോഹൻ നന്ദിയും പറഞ്ഞു.